യാത്രയയപ്പും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു..

 യാത്രയയപ്പും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു..



ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന SKSSF കക്കാട് യൂണിറ്റ് നേതാവും , SKSSF വെന്നിയൂർ ക്ലസ്റ്റർ വൈസ് പ്രസിഡൻ്റ് കൂടിയായ സി വി അബ്ദുൽ ബാസിത്തിനു SKSSF കക്കാട് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു.



കക്കാട് മിഫ്താഹുൽ ഉലൂം ഹയർസെക്കണ്ടറി മദ്റസ അങ്കണത്തിൽ നടന്ന പരിപാടി സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ ഉൽഘാടനം നിർവ്വഹിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.

മദ്റസ സദർ മുഅല്ലിം ഹസൻ ബാഖവി കീയാറ്റൂർ ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.



ഈ വി സലാം മാസ്റ്റർ , മുസ്തഫ ഒള്ളക്കൻ , ഷരീഫ് ഫൈസി ഉസ്താദ് , സാദിഖ് ഒള്ളക്കൻ , ലുഖ്മാനുൽ ഹകീം ഒ , ഷാഹുൽ ഹമീദ് കെ ടി , അബ്ദു നാഫിഹ് താണിക്കൽ , മുബശിർ കെ കെ , മുഹമ്മദ് റിഷാദ് സി , സാജിറലി കെ എം എന്നിവർ സംസാരിച്ചു.




കക്കാട് യൂണിറ്റ് SYS , SKSSF , SKSBV നേതാകളും സമസ്തയുടെ പ്രവർത്തകരും പങ്കെടുത്തു..


Previous Post Next Post
WhatsApp