വിത്ത്,പേപ്പർ , പേന ചലഞ്ചുമായി എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ

വയനാടിന്റെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടി എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ വിത്ത് പേപ്പർ പേന ചലഞ്ചിൽ രക്ഷിതാക്കൾ പങ്കാളികളാകുന്നു.


വയനാടിന്റെ കണ്ണീരൊപ്പാൻ-
 വിത്ത് പേപ്പർ പേന ചലഞ്ചുമായി എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ.

 തേഞ്ഞിപ്പലം | എളമ്പുലാശ്ശേരി എ എൽ പി സ്കൂളിലെ  കുട്ടികൾ വയനാടിന്റെ കണ്ണീരൊപ്പുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാനായി വിത്ത് പേപ്പർ പേന ചലഞ്ച് നടത്തി. ജീവിതോപാധിക്കായി ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ചെടികളുടെ വിത്തുകൾ അടക്കം ചെയ്ത പേപ്പർ പേനയാണ് കുട്ടികൾ ചലഞ്ചിനായി ഉപയോഗപ്പെടുത്തിയത്. 

പേപ്പർ പേനയിലൂടെ പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശം,  പേനയിലുള്ള വിത്തിൽ നിന്ന് ഭാവിയിലേക്കൊരു  ചെടി, കുട്ടികൾക്ക് ബാല്യത്തിൽ തന്നെ സഹജീവി സ്നേഹത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകൽ, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചലഞ്ച് സംഘടിപ്പിച്ചത്. 

ചലഞ്ചിലൂടെ പതിനായിരത്തോളം രൂപ കുട്ടികൾ ശേഖരിച്ചു.ചലഞ്ചിലൂടെ ലഭിച്ച പണം വയനാടിന്റെ കണ്ണീരൊപ്പുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി മലപ്പുറം ജില്ലാ കളക്ടറെ ഏൽപ്പിക്കുമെന്ന്  ഹെഡ്മിസ്ട്രസ് പി എം ഷർമിള, സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ,
പി ടി എ പ്രസിഡന്റ്‌ എം ഷാനവാസ്‌, കൈത്താങ്ങ് കോർഡിനേറ്റർ
പി മുഹമ്മദ് ഹസ്സൻ, എന്നിവർ അറിയിച്ചു.
Previous Post Next Post
WhatsApp