📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ശ്രീകാര്യം അഭിരാം വധം: പിന്നിൽ ദിവസങ്ങൾ നീണ്ട ഗൂഢാലോചന; മരണം സംഭവിച്ചത് വൈകിട്ട് ആറിനും എട്ടിനും ഇടയിലെന്ന് റിപ്പോർട്ട്

📢 Published: IST 🔄 Updated: IST

ശ്രീകാര്യം അഭിരാം വധം: പിന്നിൽ ദിവസങ്ങൾ നീണ്ട ഗൂഢാലോചന; മരണം സംഭവിച്ചത് വൈകിട്ട് ആറിനും എട്ടിനും ഇടയിലെന്ന് റിപ്പോർട്ട്

Reporter: Online Desk | Published: 04 November 2026, 08:45 AM | Updated: 04 November 2026, 08:45 AM
04 നവംബർ 2026
⬤ KARUMBIL LIVE
ശ്രീകാര്യം അഭിരാം വധം പുതിയ വിവരങ്ങൾ

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു; ഒന്നാം പ്രതിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി, കുറ്റമേൽക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും പോലീസ്


തിരുവനന്തപുരം: ശ്രീകാര്യത്തെ 17 വയസുകാരൻ അഭിരാമിന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്നത് വൈകിട്ട് 6-നും 8-നും ഇടയിലാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേസിന്റെ വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴക്കൂട്ടം എ.സി.പിക്കാണ് മേല്‍നോട്ടച്ചുമതല.

അഭിരാമിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ 17-കാരനും രണ്ടാം പ്രതിയായ ഉമറും ചേർന്ന് ദിവസങ്ങളോളം ഗൂഢാലോചന നടത്തിയിരുന്നു. പോലീസ് പിടിക്കുകയാണെങ്കില്‍ പ്രായപൂർത്തിയാകാത്ത 17-കാരനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റമേറ്റ് പറയുന്ന തരത്തില്‍ ഇവർ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നതായി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിൽ നിലവില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒന്നാം പ്രതിയായ 17-കാരന്റെ മുൻകാമുകിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരിൽ അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് മൂന്നാം പ്രതിയായ ആനന്ദയുടെ ഫോണില്‍ നിന്ന് അഭിരാമിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്നുണ്ടായ തർക്കത്തില്‍ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതിയും രണ്ടാം പ്രതിയായ ഉമറും ചേർന്നാണ് കൊലപാതകം നടത്തിയത്. പ്രതികളില്‍ ഒരാള്‍ കൈ കൊണ്ടും മറ്റൊരാള്‍ ബെല്‍റ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികള്‍ അഭിരാമിന് മെസേജ് അയച്ചത്. മൂന്നാം പ്രതിയായ ആനന്ദയുടെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണ് കുറ്റകൃത്യം നടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ടാം പ്രതിയായ ഉമർ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്. കാപ്പാ കേസില്‍ തടങ്കല്‍ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. ഒന്നാംപ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കി ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

English Summary

New details have emerged in the brutal murder of 17-year-old Abhiram in Sreekariyam, Thiruvananthapuram. The postmortem report confirms the death occurred between 6 PM and 8 PM. The police have formed a special investigation team led by the Sreekariyam CI to probe the case. City Police Commissioner revealed that the prime accused (a 17-year-old) and the second accused Umar, a known history-sheeter released under the KAAPA act, had conspired for days. They pre-planned to put the entire blame on the minor in case they were caught. The third accused, Ananda, was fully aware of the plot. The minor accused has been shifted to a juvenile shelter home.

Join WhatsApp Group Send News / Ads