ദുബായ്: യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വിമാനത്താവളങ്ങളിൽ വെച്ച് നിരോധിത വസ്തുക്കളുമായി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പിടികൂടിയെന്ന വാർത്തകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഈ സുപ്രധാന ഇടപെടൽ. യു.എ.ഇയിലേക്ക് പോകുമ്പോൾ ബാഗിൽ കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കളുടെ വിശദമായ പട്ടികയും എംബസി പുറത്തുവിട്ടിട്ടുണ്ട്.
Travelling to the UAE? 🇦🇪✈️
Before you fly, check what you can and cannot bring into the country. From prohibited items to medicines requiring prior approval, a little preparation can save you from trouble at the airport.
Check the guidelines, pack smart and travel informed! Read more: https://t.co/VgjXROTpdW @MOHAPUAE @UAEICP @DubaiCustoms @AbuDhabiCustoms #UAETravelAdvisory #TravelSmart #UAE
ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നതും നിയമപരമായി ലഭ്യമാകുന്നതുമായ പല സാധനങ്ങൾക്കും യു.എ.ഇയിൽ കർശന നിരോധനമുണ്ട്. എംബസി നൽകിയ വിവരങ്ങൾ പ്രകാരം ഖാറ്റ് ഇലകൾ പോലുള്ളവ യാതൊരു കാരണവശാലും കൊണ്ടുപോകാൻ പാടില്ല. മരുന്നുകൾ കൊണ്ടുപോകുമ്പോൾ അത് നിയന്ത്രിത മരുന്നാണോ എന്ന് www.ede.gov.ae എന്ന വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് എംബസി നിർദേശിച്ചു. ആവശ്യമായ യു.എ.ഇ പെർമിറ്റ് കരസ്ഥമാക്കുക, മെഡിക്കൽ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ എപ്പോഴും കയ്യിൽ കരുതുക തുടങ്ങിയ നിർദേശങ്ങളും എംബസി നൽകുന്നുണ്ട്.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമായി മറ്റൊരാളുടെ ബാഗ് അല്ലെങ്കിൽ സാധനങ്ങൾ കൈവശം വെക്കരുതെന്ന് എംബസി കർശനമായി ഓർമ്മിപ്പിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കിൽ പോലും ഏത് വഴിയിലൂടെയാണ് ചതിക്കപ്പെടുന്നതെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ സ്വന്തമല്ലാത്ത യാതൊരു സാധനങ്ങളും യാത്രാവേളയിൽ ഏറ്റെടുക്കരുത്. ഇതിന് പുറമെ വിദേശയാത്രയിൽ കൃത്യമായ മെഡിക്കൽ ഇൻഷൂറൻസ് എടുത്തുവെയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. യാത്ര തിരിക്കുന്നതിന് മുമ്പ് കസ്റ്റംസിന്റെ നിയമങ്ങളും നിർദേശങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കണമെന്നും സുരക്ഷിതമായി യാത്ര ചെയ്യാൻ ഈ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും എംബസി വ്യക്തമാക്കി.
The Indian Embassy in Abu Dhabi has issued a strict travel advisory for passengers traveling to the UAE. Emphasizing the rise in cases of passengers being caught with prohibited items, the embassy warned against carrying Khat leaves and other banned substances. Passengers carrying medicines must check their status on www.ede.gov.ae, obtain necessary permits, and carry a valid prescription. Crucially, the embassy strongly advised passengers never to carry luggage or items belonging to others, even close friends, to avoid unknowingly transporting illegal goods. Acquiring medical insurance and reviewing UAE customs guidelines prior to travel were also highly recommended.