കോഴിക്കോട്: സംശയത്തിന്റെ പേരിൽ വർഷങ്ങളോളം ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടക്കൽ എടരിക്കോട് സ്വദേശി താജുദ്ദീനെയാണ് (38) കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.
ജീവപര്യന്തം തടവിന് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2021 ഒക്ടോബർ 8-നായിരുന്നു കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസുവിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. വിധിപ്രകാരം പിഴത്തുകയിൽ നിന്നും 50,000 രൂപ ദമ്പതികളുടെ രണ്ട് മക്കൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കണം.
കൊലപാതക സംഭവത്തിനുശേഷം റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കേസിൽ പ്രതിയുടെ മാതാവും സഹോദരിയും എട്ട് വയസ്സുള്ള മകളും കോടതിയിൽ പ്രതിക്കെതിരെ ശക്തമായ മൊഴി നൽകിയത് ശിക്ഷാവിധിയിൽ ഏറെ നിർണ്ണായകമായി മാറി. അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
A 38-year-old man from Edarikode, Kottakkal, was sentenced to life imprisonment and fined Rs 1 lakh for murdering his wife over suspicion. The Kozhikode First Additional District Court delivered the verdict for the crime committed on October 8, 2021. Out of the fine amount, Rs 50,000 is directed to be given to their two children. The testimonies of the accused's mother, sister, and eight-year-old daughter played a crucial role in securing the conviction.