ബേപ്പൂർ പോർട്ടിൽ ക്രെയിൻ പൊട്ടിവീണ് വൻ അപകടം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലക്ഷദ്വീപിലേക്ക് പോകുന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്; ക്രെയിനിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്ന് തൊഴിലാളികൾ
കോഴിക്കോട്: ബേപ്പൂർ പോർട്ടിൽ ക്രെയിൻ പൊട്ടിവീണ് അപകടം. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അന്ത്രോത്ത്, കവരത്തി ദ്വീപിലേക്ക് പോകുന്ന 'സർക്കാർ' എന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് ക്രെയിൻ പെട്ടെന്ന് പൊട്ടിവീണത്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ക്രെയിനിന്റെ തൊട്ടടുത്ത് നിന്നിരുന്ന തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് തൊഴിലാളികളുടെ ജീവൻ തിരിച്ചുകിട്ടിയത്. ക്രെയിനിന്റെ കാലപ്പഴക്കവും മതിയായ അറ്റകുറ്റപ്പണികൾ നടക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ ആരോപിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
A major accident was averted at the Beypore Port in Kozhikode after a crane collapsed while loading cargo onto a vessel bound for the Lakshadweep islands. The incident occurred around 9:00 AM on Tuesday. Port workers had a miraculous escape, narrowly avoiding the falling debris. Workers alleged that the crane's age and lack of proper maintenance led to the accident. Fortunately, no casualties or injuries were reported.