📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

കരിപ്പൂരിൽ സ്വർണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയിൽ; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം

📢 Published: IST 🔄 Updated: IST

കരിപ്പൂരിൽ സ്വർണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയിൽ; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം

Reporter: Online Desk | Published: 02 November 2026, 11:59 PM | Updated: 02 November 2026, 11:59 PM
02 നവംബർ 2026
⬤ KARUMBIL LIVE
കരിപ്പൂരിൽ പിടിയിലായ പ്രതികൾ

പോലീസിന് നേരെയും ആക്രമണം; യുവതിയിൽ നിന്ന് കണ്ടെടുത്തത് എമർജൻസി ലാമ്പിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലുള്ള 817 ഗ്രാം സ്വർണ്ണം

📷 ചിത്രം: കരിപ്പൂരിൽ പോലീസിന്റെ പിടിയിലായ ക്വട്ടേഷൻ സംഘാംഗങ്ങൾ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തുകയായിരുന്ന യുവതിയില്‍ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെയും സ്വര്‍ണം കടത്തിയ സംഘത്തെയും പോലീസ് പിടികൂടി. വിദേശത്തുനിന്ന് സ്വര്‍ണവുമായെത്തിയ യുവതിയെയും ഇത് കൈപ്പറ്റാനെത്തിയ സഹായിയെയും കസ്റ്റഡിയിലെടുത്ത പോലീസ്, കവര്‍ച്ചാ സംഘത്തിലെ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.1 കോടിയിലേറെ രൂപ വിലവരുന്ന 817 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

കണ്ടെടുത്ത സ്വർണ്ണം

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വിമാനത്താവളത്തിലെ ആഗമന ടെര്‍മിനല്‍ പരിസരത്ത് കണ്ട സംഘത്തെ പോലീസ് നിരീക്ഷിക്കുകയായിരുന്നു. വിദേശത്തുനിന്നെത്തിയ ഇടുക്കി വണ്ടന്‍മേട് സ്വദേശി അഭിരാമി (27) എന്ന യുവതിയെ ഒരു സംഘം പിന്തുടരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് യുവതിയെ സ്വീകരിക്കാനെത്തിയ എറണാകുളം സ്വദേശി ഹര്‍ഷലിനൊപ്പം ഇവര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് നടന്നുപോകുന്നതിനിടെ അക്രമിസംഘം തടഞ്ഞുനിര്‍ത്തി യുവതിയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഹര്‍ഷലും അക്രമിസംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ കുതിച്ചെത്തി അക്രമികളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസിന് നേരെയും സംഘം അക്രമം അഴിച്ചുവിട്ടു. അക്രമികളില്‍ ഒരാള്‍ മുരളീകൃഷ്ണന്‍ എന്ന ഹോം ഗാര്‍ഡിന്റെ കൈയില്‍ കടിച്ചുമുറിച്ച് പരിക്കേല്‍പ്പിച്ചു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ക്വട്ടേഷന്‍ സംഘം ഇന്നോവ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ ശ്രമിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന് നേരെ അക്രമികള്‍ വാഹനം ഓടിച്ചുകയറ്റാനും ശ്രമിച്ചു. ഉദ്യോഗസ്ഥന്‍ റോഡരികിലേക്ക് ചാടിമാറിയാണ് രക്ഷപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാദാപുരം കല്ലാച്ചി സ്വദേശികളായ സയന്ത് (28), ബബിലേഷ് (40) എന്നിവര്‍ പിടിയിലായത്. പത്തോളം പേരടങ്ങുന്ന സംഘത്തിന്റെ ലക്ഷ്യം യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അഭിരാമിയുടെ ലഗേജ് വിശദമായി പരിശോധിച്ചപ്പോൾ എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 14 സ്വര്‍ണപ്പാളികൾ പോലീസ് പിടിച്ചെടുത്തു. താമരശ്ശേരി സ്വദേശി സ്വാലിഹ് എന്നയാളാണ് തനിക്ക് സ്വര്‍ണം കൈമാറിയതെന്നാണ് അഭിരാമിയുടെ പ്രാഥമിക മൊഴി. സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ എറണാകുളം സ്വദേശി ഹര്‍ഷലില്‍നിന്ന് അഭിരാമിക്ക് പ്രതിഫലമായി നല്‍കാന്‍ കൊണ്ടുവന്ന 67,000 രൂപയും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

English Summary

Police at Kozhikode International Airport (Karipur) arrested two members of a quotation gang attempting to rob a gold smuggler, alongside the smuggler herself and her accomplice. A total of 817 grams of gold, valued at over Rs 1.1 crore, was seized. The gold was expertly concealed within an emergency lamp inside the luggage of Abhirami (27) from Idukki. A gang of attackers tried to snatch her trolley bag, leading to a scuffle and subsequent police intervention, during which a home guard was injured.

Join WhatsApp Group Send News / Ads