യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ഗതാഗത നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ഗതാഗത നിയന്ത്രണം

ന്യൂസ് ഡെസ്ക്
04 December 2025,

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരം | ഫയല്‍ചിത്രം | 

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം. എട്ടുമണി മുതല്‍ ഇടവിട്ട സമയങ്ങളില്‍ ചുരത്തിലെ ഗതാഗതം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്രചെയ്യുന്നവര്‍ ഗതാഗത തടസ്സം മുന്‍കൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ചത്. എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങളാണ് വെള്ളിയാഴ്ച ലോറിയില്‍ കയറ്റുന്നത്.

Previous Post Next Post
WhatsApp