ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി

ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി

ന്യൂസ് ഡെസ്ക്/ അക്ഷയ്
04 December 2025



ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റ ഭാഗമായി പരപ്പനങ്ങാടി ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററും ഗവൺമെന്റ് മോഡൽ ലാബ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന “സാഥി2025” വാരാചരണത്തിന്റെ ഭാഗമായി, ഇന്ന് ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി..

 കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണനം ഫുഡ് ഫെസ്റ്റ്, കൂടെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി..
 പ്രദർശന–വിപണന സ്റ്റാൾ ഇന്ന് (02.12.2025 ) ഉച്ചയ്ക്ക് 2 മണിക്ക് മുഹമ്മദ് ഷാഹിർ കെ പി (സംരംഭകൻ) ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിക്ക് മുൻവശമാണ് സ്റ്റാൾ ഒരുക്കിയത് .

ജി എസ് ടി ടി സി DEd. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലാബ് സ്കൂൾ വിദ്യാർഥികൾ ഉൽപ്പന്നങ്ങളുടെ വിപണനം നടത്തി. കൂടാതെ കൊടക്കാട് ഡെഫ് സ്കൂൾ അധ്യാപിക സന്ധ്യ , രക്ഷിതാക്കൾ എന്നിവർ വിപണന മേളയിൽ പങ്കാളികളായി

കുട്ടികളുടെ കഴിവുകൾക്കുള്ള അംഗീകാരവും അതോടൊപ്പം സമൂഹത്തിൽ ഒരിടവും നൽകി 
ഭാവി ഉജ്ജ്വലമാക്കുന്നതിനുള്ള ഈ എളിയ ശ്രമം എന്ന ഉദ്ദേശത്തോടെയാണ് സ്റ്റാൾ ഒരുക്കിയത് എന്ന് ജി എസ് ടി ടി സി കോഡിനേറ്റർ അഭിപ്രായപ്പെട്ടു. ജി എസ് ടി ടി സി പി ടിഎ പ്രസിഡൻ്റ് നൗഫൽ ഇല്ലിയൻ , അധ്യാപകരായ രജിത ടി കെ , ഹംസിറ പി , ഷബീബ കെ കെ, ഫാത്തിമ സുഹറ ശാരത്ത്, ജി എസ് ടി ടി സി ജീവനക്കാരായ അക്ഷയ ദാസ്, വരുൺ ടി, മിഥുൻ സി എന്നിവർ പങ്കെടുത്തു.
Previous Post Next Post