പി.എസ്.എം.ഒ കോളേജിൽ 'റുവാസാൽ' കലാ-സാഹിത്യ ക്ലബ്ബ് ഉദ്ഘാടനം: എം.കെ. ഹാജി അനുസ്മരണവും നടത്തി
ന്യൂസ് ഡെസ്ക്/ അക്ഷയ്
04 December 2025
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് യൂണിയൻ കലാ-സാഹിത്യ ക്ലബ്ബായ 'റുവാസാൽ
ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടൊപ്പം എം.കെ. ഹാജി അനുസ്മരണവും നടന്നു. വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് മാനേജർ ജനാബ് എം.കെ. ബാവ ഊന്നിപ്പറഞ്ഞു.
ക്ലബ്ബ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും
കലാ-സാഹിത്യ ക്ലബ്ബ് ഉദ്ഘാടന ചടങ്ങിൽ യൂണിയൻ ജനറൽ സെക്രട്ടറി ഷെസിൻ അൻവർ സ്വാഗതം ആശംസിച്ചു. യൂണിയൻ ചെയർമാൻ അഹമദ് നിഹാൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കെ. പ്രിൻസിപ്പൽ അഡ്രസ്സ് നടത്തി. പുതിയ ക്ലബ്ബ് വിദ്യാർത്ഥികളുടെ കലാപരമായ അഭിലാഷങ്ങൾക്ക് ഒരു വേദി നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. കലയും സാഹിത്യവും സാമൂഹിക മാറ്റത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
എം.കെ. ഹാജി അനുസ്മരണം
സമ്മേളനത്തിൽ എം.കെ. ഹാജി അനുസ്‌മരണ പ്രഭാഷണം ഹസീം ചെമ്പ്ര നടത്തി. കോളേജിനും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
ആശംസകൾ അർപ്പിച്ചു
പരിപാടിയിൽ വിവിധ കോളേജ് യൂണിയൻ, സ്റ്റാഫ് പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഷിഫാന പി. കെ. ചെയർപേഴ്‌സൺ, യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ
അബ്ദുൽ സമദ്.കെ സ്റ്റാഫ് അഡ്വൈസർ
മുഹമ്മദ് ഹസീബ്. എൻ ഫൈൻ ആർട്‌സ് ഡയറക്‌ടർ
മുഹമ്മദ് ശരീഫ്.പി സ്റ്റാഫ് എഡിറ്റർ
മുജീബ് റഹ്മാൻ കാരി ഓഫീസ് സുപ്രണ്ട്
ഡോ. ഷബീർ വി പി (സ്റ്റാഫ് ക്ലബ് ട്രഷറർ
മുഹമ്മദ് റഷാദ് യു യു.യു.സി.
അവസാനമായി, യൂണിയൻ വൈസ് ചെയർപേഴ്‌സൻ ഫാത്തിമ സെബ നന്ദി രേഖപ്പെടുത്തി.
പുതിയ ക്ലബ്ബായ 'റുവാസാൽ' കോളേജിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്
തുടർന്ന് പരിപാടിയിൽ ആദരിക്കൽ ചടങ്ങും നടത്തി
അതോടൊപ്പം ഉച്ചയ്ക്ക് ശേഷം നജ് റാൻകെബീർ അജ്മൽ ഹുസൈൻ ചേർന്ന് സംഗീത വിരുന്ന് ഒരുക്കി കൂടാതെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി