വാളയാർ സംഘ് പരിവാർ ആക്രമം : എസ്.ഡി.പി.ഐപ്രതിഷേധപ്രകടനം നടത്തി
പരപ്പനങ്ങാടി : വാളയാറിൽ ദളിത് യുവാവിനെ തല്ലികൊന്ന സംഘ്പരിവാർ ക്രൂരതക്കെതിരെ എസ്.ഡി.പി.ഐ പ്രവർത്തകർ പരപ്പനങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.
പരപ്പനങ്ങാടി എസ്.ഡി.പി ഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ഉത്തരേന്ത്യൻ മേഖലയിലെ ആൾക്കൂട്ട കൊലപാ തകങ്ങൾ കേരളത്തിൽ മുളപൊട്ടുന്നത് ആർ.എസ് എസ് കുടിലതയാണെന്നും ഇതിനെതിരെ കൈയ്യും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലന്നുംപ്രതിഷേധക്കാർ പറഞ്ഞു. ഹമീദ് പരപ്പനങ്ങാടി, സിദ്ധീഖ് കെ, വാസുതറയിലൊടി ,നൗഫൽ സി.പി, കളത്തിങ്ങൽ അബ്ദുൽ സലാം ഫൈസൽപുളിക്കലകത്ത് റിയാസ് നേതൃത്വം നൽകി.
