പരപ്പനങ്ങാടിയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി– റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയം കുളത്ത് താമസിക്കുന്ന ഫൈസൽ, ശാഹിന ദമ്പതികളുടെ മകൻ അമീൻഷാ ഹാഷിം (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.