ഭിന്നശേഷി ദിനം ആചരിച്ചു.
ന്യൂസ് ഡെസ്ക്/ അക്ഷയ്
04 December 2025
തിരൂരങ്ങാടി : ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ബോധ വൽക്കരണ ക്ലാസ്സ് , പ്രതിഭാദരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
പി.ടി എ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് ഉദ്ഘാനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ യുടെ സെക്രട്ടറിയായ അക്ഷയ് എം മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
മുസ്ഥഫ എം, അനിൽകുമാർ , എന്നിവർ ആശംസ കൾ അറിയിച്ചു.
അസൈനാർ എടരിക്കോട് സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു.