സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു; എം.ടി അബ്ദുല്ല മുസ്‌ലിയാർ ട്രഷറർ

കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ 

സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു; എം.ടി അബ്ദുല്ല മുസ്‌ലിയാർ ട്രഷറർ

ഓൺലൈൻ ഡെസ്ക് | 23-09-2026

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കൊയ്യോട് ഉമര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്.

കൊയ്യോട് ഉമര്‍ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയായ ഒഴിവിലേക്ക് എം.ടി അബ്ദുല്ല മുസ്‌ലിയാരെ പുതിയ ട്രഷററായി തിരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്. വൈസ് പ്രസിഡന്റുമാരായി എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ എന്നിവരേയും ജോയിന്റ് സെക്രട്ടറിയായി ഹൈദര്‍ ഫൈസി പനങ്ങാങ്ങര എന്നിവരേയും യോഗത്തിൽ തിരഞ്ഞെടുത്തു.

English Summary: Koyyode Umar Musliyar has been elected as the new General Secretary of Samastha Kerala Jamiyyathul Ulama, filling the vacancy left by the demise of Prof. K. Alikutty Musliyar. M.T. Abdulla Musliyar has been elected as the new Treasurer. The decisions were made during the Mushawara meeting held in Kozhikode today.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp