തിരുവാലിയിൽ തീപിടിച്ച സീലിങ് ഫാൻ കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഓൺലൈൻ ഡെസ്ക് | 24-09-2026
മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. എറണാകുളം കാലടി സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
തിരുവാലിയിലെ ഫാമിൽ ജോലി ചെയ്തുവരികയായിരുന്ന സജീവും ഭാര്യയും തൊട്ടടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ഇരുവരും ജോലിയിലായിരുന്ന സമയത്തായിരുന്നു അപകടം നടന്നത്. ക്വാർട്ടേഴ്സിൽ നിന്ന് പുക ഉയരുന്നത് കണ്ട് എത്തിയപ്പോഴേക്കും മുറിയിൽ തീ പടർന്നിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
English Summary: A 5-month-old baby girl, Sreebhadra, died tragically after a burning ceiling fan fell on her bed in Kolakkattiri, Thiruvali. The incident occurred while her parents, who work at a nearby farm, were away at work. Though the baby was rushed to Manjeri Medical College Hospital, her life could not be saved.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838