ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; 1,068.79 കോടി അനുവദിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; 1,068.79 കോടി അനുവദിച്ചു

ഓൺലൈൻ ഡെസ്ക് | 24-09-2026

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് (വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ തുക ഗുണഭോക്താക്കളിലേക്ക് പൂര്‍ണമായും എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 1,068.79 കോടി രൂപ അനുവദിച്ചു.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഓരോ മാസത്തെയും പെന്‍ഷന്‍ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളില്‍ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

English Summary: The distribution of social security and welfare pensions for the month of September will begin today in Kerala. The state government has allocated Rs 1,068.79 crore for this purpose, ensuring timely disbursement without any arrears.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp