ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി; ആറു പേരെ കാണാതായി

ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി; ആറു പേരെ കാണാതായി

ഓൺലൈൻ ഡെസ്ക് | 21-09-2026

മലപ്പുറം: വണ്ടൂർ ചോക്കാട് പുഴയിൽ അപ്രതീക്ഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. കോട്ടക്കൽ എടരിക്കോട് മങ്ങാടൻ ഹമീദിൻ്റെ മകൻ അനസ് യാസീനാണ് (31) മരിച്ചവരിൽ ഒരാൾ. മരിച്ച മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ ലഭിച്ചത്.

കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി സജിത, പ്രായമായ ഒരാൾ എന്നിവരുൾപ്പെടെ ആറ് പേരെയാണ് കാണാതായത്. അപകട സമയത്ത് രണ്ടു പേർ നീന്തി രക്ഷപ്പെടുകയും പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് പുഴയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നാളെ രാവിലെ തിരച്ചിൽ വീണ്ടും തുടരുമെന്ന് അധികൃതർ അറിയിച്ചു.

English Summary: Three people, including a woman, lost their lives and six others went missing following an unexpected flash flood in the Chokkad river near Wandoor, Malappuram. The body of one victim, Anas Yaseen (31) from Edarikode, has been identified. Rescue operations have been temporarily suspended due to adverse weather conditions and will resume tomorrow morning.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp