📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി യൂണിറ്റ് രാത്രികാല മന്ത് നിവാരണ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST

ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി യൂണിറ്റ് രാത്രികാല മന്ത് നിവാരണ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയിലെ ഡിവിഷൻ 9 മമ്പുറം ചന്തപ്പടിയിൽ മലപ്പുറം ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ രക്തത്തിലെ മന്ത് രോഗ വിരകളുടെ സാന്നിധ്യം കണ്ടെത്തുന്ന രക്ത പരിശോധന ക്യാമ്പ് രക്ത സാമ്പിൾ നൽകി ഡിവിഷൻ കൗൺസിലർ ശ്രീമതി സുഹറാബി സി.പി ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി താലൂക്ക് ഹെഡ് കോട്ടേഴ്സ് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ ഡോ: പ്രഭുദാസ് ക്യാമ്പിന് നേതൃത്വം നൽകി. 

മന്ത് രോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം രക്തത്തിൽ ഉണ്ടോ എന്നറിയാൻ പ്രദേശത്തെ 166 പേരുടെ രക്തസാമ്പിളുകൾ ക്യാമ്പിൽ ശേഖരിച്ചു.

ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി അംഗം റഹീമിൻ്റെയും, ഡി.വി.സി യൂണിറ്റിലെ ജീവനക്കാരും, ആശാവർക്കർ ഷൈനിയുടെയും നേതൃത്വത്തിലാണ് രാത്രികാല രക്ത പരിശോധന ക്യാമ്പ് ചന്തപ്പടി ജി എൽ പി സ്കൂളിൽ നടത്തിയത്. 
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജലീൽ, മലപ്പുറം ക്യാമ്പിൽ പങ്കെടുത്തു.

തിരൂരങ്ങാടി ഹബീബ് റഹ്മാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവുറ്റസംഘാടനം നടത്തി


റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്
Join WhatsApp Group Send News / Ads