സംരംഭക സഭ സംഘടിപ്പിച്ചു.
*തിരൂരങ്ങാടി: വ്യവസായ വാണിജ്യ വകുപ്പും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. പരിപാടിയിൽ ഉപജില്ല വ്യവസായ വികസന ഓഫീസർ ഷഹീദ് വടക്കേതിൽ സ്വാഗതം അർപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ
സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ കെ. പി മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സുഹറാബി, തിരൂരങ്ങാടി നഗരസഭ സൂപ്രണ്ട് പ്രിയ പിജി,
കെ എസ് എസ് ഐ പ്രസിഡൻറ് അനീഷ് പരപ്പനങ്ങാടി , വ്യാപാരി വ്യവസായി സെക്രട്ടറി സൈനു ഉള്ളാട്ട്, യൂത്ത് വ്യാപാരി വ്യവസായി സെക്രട്ടറി അഫ്സൽ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു .വിവിധ വകുപ്പുകളിൽ നിന്നുള്ള ഓഫീസർമാരും ബാങ്ക് മാനേജർമാരും പരിപാടിയിൽ പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ റുമാന പർവിൻ വിഎസ് പരിപാടിക്ക് നന്ദി അർപ്പിച്ചു.