റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ക്ക് നേരെ വെടിവെപ്പ്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വെച്ചാണ് വെടിവെപ്പുണ്ടായത്. വെടിയുതിർത്തതിനെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചു. സുഡാനിൽ ഇപ്പോൾ നടക്കുന്ന സൈനിക ആർധസൈനിക ഏറ്റുമുട്ടലിനിടെയാണ് വിമാനത്തിന് നേരെ വെടിയുതിർത്തത്.
സുഡാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ‘സൗദിയ’ അറിയിച്ചു. ശനിയാഴ്ച രാവിലെ 7.30ന് റിയാദിലേക്ക് പറന്നുയരുന്നതിന് മുമ്പാണ് എയർബസ് 4330 (ഫ്ലൈറ്റ് നമ്പർ 59458) ന് നേരെ വെടിവെപ്പുണ്ടായതെന്ന് സൗദിയ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
തിരിച്ചുപറക്കലിനുള്ള തയ്യാറെടുപ്പിനിടെ വെടിയേറ്റ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നസമയത്താണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കില്ല. വിമാന ജീവനക്കാർ അടക്കമുള്ളവരെ ഖാർത്തൂമിലെ സഊദി എംബസിയിൽ എത്തിച്ചതായും സൗദിയ സ്ഥിരീകരിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ കരുമ്പിൽ ലൈവ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: