അബ്ദുന്നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രിം കോടതി അനുമതി


അബ്ദുന്നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രിം കോടതി അനുമതി

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി. ജൂലൈ 10 വരെയാണ് സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

കര്‍ണാടക പൊലിസ് അനുഗമിക്കണം, കേരള പൊലിസ് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെയാണ് മഅ്ദനിക്ക് ഇളവ് നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെ വാദം.

അതേസമയം, തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം നല്‍കിയാണ് മഅ്ദനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. വൃക്ക മാറ്റിവെക്കേണ്ടതിനാലാണ് കേരളത്തിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും മഅദനി പറഞ്ഞു. നേരത്തെ ജാമ്യത്തിലിറങ്ങിയപ്പോള്‍ എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മഅദ്‌നി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ന്യൂദല്‍ഹി- 
Previous Post Next Post
WhatsApp