ആം ആദ്‌മി പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി പ്രവർത്തകർ പോലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ നിൽപ്പുസമരം |
നിൽപ്പുസമരം നടത്തി
തിരൂരങ്ങാടി : സാധാരണക്കാരായ പൊതുജനങ്ങൾക്കെതിരെ പോലീസ്സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂര പീഡനങ്ങൾ ഇല്ലാതാക്കാൻ ആന്റ്റി ടോർച്ചർ ലോ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല പ്രതിഷേധ പോസ്റ്റർ കാംപയിന്റെ ഭാഗമായി ആം ആദ്‌മി തിരൂരങ്ങാടി മണ്ഡലം പാർട്ടി പ്രവർത്തകർ തിരൂരങ്ങാടി , പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നിൽപ്പുസമരം നടത്തി. മലപ്പുറം ജില്ലാ സെക്രട്ടറി ഷമീം ഹംസ പി ഓ, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് സാദിഖ് തെയ്യാല, ഫൈസൽ ചെമ്മാട്, ഫിറോസ് പരപ്പനങ്ങാടി, അബ്ദുൽ റഹീം പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.