നിഷേധിച്ച വിവരങ്ങൾ വ്യക്തതയോടെ നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്
തിരൂരങ്ങാടി : വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് വിവരം നൽകിയില്ല എന്നു കാണിച്ച് വിവരാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച രണ്ടാം അപ്പീലിലാണ് തിരൂരങ്ങാടി നഗരസഭയും നെടുവ പി എച്ച് സി യും ഉത്തരവ് ലഭിച്ച 15 ദിവസത്തിനകം സൗജന്യമായി മറുപടി നൽകാൻ ഉത്തരവിട്ടത് 2023 ൽ തിരൂരങ്ങാടി നഗരസഭയും നെടുവ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പിഎച്ച് സ്സിയും സംയുക്തമായി നടത്തിയ പരിശോധന റിപ്പോർട്ട് ആണ് നെടുവ പി എച്ച് സിയിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത് എന്നാൽ വിവരം തിരൂരങ്ങാടി നഗരസഭയിലാണ് എന്ന് കാണിച്ചു കൊണ്ട് അപേക്ഷ തീരുരങ്ങാടി നഗരസഭയിലേക്ക് കൈമാറുകയും അവിടെനിന്നും അപേക്ഷ വീണ്ടും നെടുവ ആരോഗ്യ വിഭാഗത്തിലേക്ക് കൈമാറുകയും ചെയ്തതീ നെതിരെയായിരുന്നു അപ്പീൽ സമർപ്പിച്ചിരുന്നത്.
ഒന്നാം അപീലധികാരിയായ തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി ഹാജരാകുകയോ കത്തു നൽകി പകരക്കാരനെ ചുമതലപ്പെടുത്തുകയോ ചെയ്യാത്തത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കമ്മീഷൻ കാണുകയും ഇത്തരം വീഴ്ച മേലിൽ ആവർത്തിക്കരുതെന്ന് വിവരാവകാശ കമ്മീഷണറായ ഡോ. സോണിച്ചൻ പി ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കർശന നിർദേശം നൽകി. പൊതുപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്തിന്റെ അപ്പീലിലാണ് കമ്മീഷൻ നടപടി.
പൊതുപ്രവർത്തകനും വിവരാവകാശ ആക്ടീവിസ്റ്റുമായ ശ്രീ. അബ്ദുൽ റഹിം പൂക്കത്തു നൽകിയ അപ്പീലിലാണ് കമ്മീഷൻ നടപടി.