കരിപറമ്പ് അരിപ്പാറ റോഡ് പലഭാഗങ്ങളിലും തകർന്നു


കരിപറമ്പ് അരിപ്പാറ റോഡ് പലഭാഗങ്ങളിലും തകർന്നു 

തിരൂരങ്ങാടി : ഏറെ കെട്ടിഘോഷിച്ചു ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി നഗരസഭ വാർഡ് 5 കരിപറമ്പ് അരിപ്പാറ റോഡിൻറെ പല ഭാഗങ്ങളും തകർന്ന നിലയിൽ. നഗരസഭ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പ്രവർത്തികളിൽ ഡി.എൽ പി ബോർഡ് പ്രസിദ്ധീകരിക്കണമെന്ന മലപ്പുറം ജില്ലാ ജോ ഡയറക്ടറുടെ ഉത്തരവ് പോലും പാലിക്കാതെ നടത്തിയ മ രാമത്ത് പ്രവർത്തി റോഡാണ് തകർന്നിരിക്കുന്നത് ഇതിനെതിരെ സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് മലപ്പുറം ജില്ല ജോ. ഡയറക്ടർക്ക് പരാതി നൽകി ഫണ്ട് വകയുരുത്തിയിട്ടില്ലത്ത പദ്ധതികളിൽ പോലും ആവശ്യമായ ഭേദഗതി വരുത്തി സിറ്റിസൺ ബോർഡ് വെക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന നഗരസഭ ജോ. ഡയറക്ടർ ഉത്തരവിനെ പാലിക്കാതെയാണ് പ്രവർത്തി നടത്തിയിരിക്കുന്നത്.

പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് സമർപ്പിച്ച പരാതിയിൽ 2025 മാർച്ചിൽ മലപ്പുറം ജില്ലാ ജോ ഡയറക്ടറുടെ ഉത്തരവ് പറയുന്നത് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിയമാനുസൃതവും കാലികപ്രസക്തമാണെന്നും പൊതുഫ്രണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികളുടെ നടത്തിപ്പ് സുതാര്യവും അഴിമതി രഹിതവും ആയിരിക്കണം എന്ന പൊതുജന കാഴ്ചപ്പാട് ഉയർത്താൻ പര്യാപ്തമാണെന്ന് വിലയിരുത്തി കൊണ്ടാണ് നടപ്പു വർഷത്തിനുള്ള മുഴുവൻ പ്രവർത്തികളിലും ഡിഫക്ട് ലിയബിലിറ്റി പിരീഡ് ബോർഡ് സ്ഥാപിക്കുവാൻ ജോ. ഡയറക്ടർ ഉത്തരവിട്ടിട്ടുള്ളത്. തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിൽ കരാറുകാരുമായി ഒത്തുകളിച്ച് അഴിമതി നടത്തുന്നുവെന്നും ആയത് തടയിടുന്നതിന്നായി പ്രവർത്തികളിൽ സർക്കാർ ഉത്തരവുകൾ പാലിക്കാത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു
Previous Post Next Post