നമ്മള്‍ റോഡ് ഡ്രൈയിനേജ്നിര്‍മാണം തുടങ്ങും

നമ്മള്‍ റോഡ് ഡ്രൈയിനേജ്
നിര്‍മാണം തുടങ്ങും


ദേശീയപാതയിൽ എൻഎച്ച് കൂച്ചാൽ റോഡ് നവീകരണം, ഡ്രൈനേജിനുൾപ്പെടെ ആവശ്യമായ നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കലക്ടർ വി.ടി ഗോളിയുമായി തിരൂരങ്ങാടി നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ ഫാത്തിമ പൂങ്ങാടൻചർച്ച നടത്തുന്നു

തിരൂരങ്ങാടി നഗരസഭയിലെ 20-ഡിവിഷനിലെ നമ്മള്‍ റോഡ് ഡ്രൈയിനേജ് നിര്‍മാണം ഉടന്‍ തുടങ്ങും. മഴ മൂലമാണ് പ്രവര്‍ത്തി നീളുന്നത്. ദേശീയ പാതയിലെ അശാസ്ത്രീയ നിര്‍മാണ മൂലം ശക്തമായ ഒഴുക്കുള്ളതിനാല്‍ മഴക്കാലത്ത് നിര്‍മാണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. 14 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് ടെണ്ടറായതും കരാറുകാരന്‍ എഗ്രിമെന്റ് വെച്ചതുമാണ്. മഴ നിലച്ചാല്‍ പ്രവര്‍ത്തി ആരംഭിക്കും. നമ്മള്‍ റോഡില്‍ നിന്നും കൂച്ചാല്‍ റോഡിലേക്ക് വെള്ളം ഒഴുകുന്ന സാഹചര്യത്തില്‍ എൻ, എച്ച് കൂച്ചാല്‍ റോഡ് ഡ്രേയിനേജ് നവീകരിക്കുന്നതിനുള്‍പ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയ പാത അതോറിറ്റിക്ക് കൈമാറുന്നതിന് കലക്ട്രേറ്റിലെ യോഗ തീരുമാനപ്രകാരം വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ ഫാത്തിമ പൂങ്ങാടൻ എന്നിവർ കൈമാറി, അടുത്ത ദിവസം പരിശോധിക്കാനെത്തുമെന്ന് ഡെപ്യൂട്ടി കലക്ടർ വി.ടി ഗോളി അറിയിച്ചു, ദേശീയ പാതയുടെ അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്നാണ് നമ്മള്‍ റോഡിലേക്ക് വെള്ളം ഒഴുകുന്നതിനു കാരണമായിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതി പല തവണ ദേശീയ പാത അതോറിറ്റിയെ നഗരസഭ അറിയിച്ചതാണ്. ദേശീയ പാത അതോറിറ്റി പ്രവര്‍ത്തി ഏറ്റെടുത്തു നടത്താന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് 14 ലക്ഷം രൂപ നഗരസഭ വകയിരുത്തിയത്. പ്രദേശത്തെ പ്രശ്‌നം പരിഹരിക്കുന്നതിനു ഊര്‍ജിതമായ ശ്രമങ്ങളാണ് നഗരസഭ നടത്തി വരുന്നതെന്ന് ഭരണസമിതി അറിയിച്ചു.
Previous Post Next Post