അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി

അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി



August 09 2025 
india inflicted heavy damage on pakistan during operation sindoor confirmed indian air force chief

ന്യൂഡൽ‌ഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് കനത്ത നാശം ഉണ്ടാക്കിയതായി വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് ഒരു പ്രതികരണം നടത്തുന്നത്.

ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കര-വ്യോമ കൊല" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഷഹബാസ് ജേക്കബാബാദ് വ്യോമതാവളത്തിലെ ഒരു എഫ്-16 ഹാംഗർ ഭാഗികമായി തകർന്നുവെന്നും അതിനുള്ളിലെ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും സിംഗ് പറഞ്ഞു.

80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന സംഘർഷത്തിന്റെ തീവ്രതയാണ് ശത്രുവിനെ ചർച്ചകൾ നടത്താൻ നിർബന്ധിതരാക്കിയതെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. അതൊരു ഹൈടെക് യുദ്ധമായിരുന്നു. 80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന യുദ്ധത്തിൽ, ഞങ്ങൾക്ക് പാകിസ്ഥാനിൽ വളരെയധികം നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞു. അവർ ആക്രമണം തുടർന്നാൽ അവർ അതിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് അവർക്ക് വ്യക്തമായിരുന്നു.- അദ്ദേഹം വ്യക്തമാക്കി.


ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരും യുഎഇ, നേപ്പാൾ പൗരന്മാരും കൊല്ലപ്പെട്ടു. ആക്രമത്തിൽ 20 പേർക്കു പരുക്കേറ്റു. ഇതിന് മറുപടിയെന്നോണം ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.


During Operation Sindoor, carried out in response to the Pahalgam terror attack, India inflicted heavy damage on Pakistan, said Air Chief Marshal A.P. Singh. He confirmed that five Pakistani fighter jets and one airborne surveillance aircraft were destroyed. The S-400 air defense system played a major role in downing the fighter jets. This is the first official statement by the Air Force Chief on Operation Sindoor.

Previous Post Next Post