വേങ്ങര സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
Share:

മക്ക- മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൻതൊടി മുനീറാ(46)ണ് മക്കയിലെ നൂർ ആശുപത്രിയിൽ മരിച്ചത്. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.
പിതാവ്- ഈസ ഹാജി കണ്ണൻ തൊടി. ഭാര്യ :ജംഷീറ അഞ്ചു കണ്ടൻ. മക്കൾ- ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. ഇന്ന് അസർ നമസ്കാരത്തിന് ശേഷം മക്കയിലെ വിശുദ്ധ ഹറമിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ശരായ(പഴയ ഖബർസ്ഥാനിൽ) മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് ബഷീർ മാനിപുരത്തിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുണ്ട്.