ദേശീയ പാത അശാസ്ത്രീയത; വെള്ളക്കെട്ട്, ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു
അശാസ്ത്രീയ രീതിയിൽ ട്രെയിനേജ് നിർമ്മിച്ചതിനാൽ മഴവെള്ളം കുഞ്ഞിഒലിച്ചതിനെ തുടർന്ന് തകർന്ന റോഡുകൾ സന്ദർശിക്കുന്ന ഡെപ്യൂട്ടി കളക്ടറും സംഘവും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുമായി സംസാരിക്കുന്നു. |
ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയതയുടെ ഭാഗമായി മഴ വെള്ളം കുത്തൊലിച്ച് തകർന്ന കൂച്ചാൽ റോഡും ഡ്രൈനേജും മലപ്പുറം ഡെപ്യൂട്ടി കളക്ടർ വി ടി ഗോലിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദർശിച്ചു .
മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ കെ, ടി ബാബുരാജൻ, ഫാത്തിമ പൂങ്ങാടൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യുകെ മുസ്തഫ മാസ്റ്റർ, മുനിസിപ്പൽ മുസ്ലിംലീഗ് സെക്രട്ടറി കെ എം മുഹമ്മദ്, കൃഷ്ണൻകുട്ടി, കെ, ഹംസക്കുട്ടി മാസ്റ്റർ, കെ പി ഫൈസൽ, നൈനു, കെ പി അലി അക്ബർ, ഇർഷാദ്, ഫാരിസ് തുടങ്ങിയവർപങ്കെടുത്തു,
ദേശീയപാത മുതൽ കൂച്ചാൽ റോഡ് അവസാനം പാടം വരെ ഡ്രൈനേജ് സംവിധാനത്തോടെ നവീകരിക്കുവാൻ കെ പി എ മജീദ് എം എൽ എ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 4 കോടിയുടെ പ്രവൃത്തി ചെയ്യാനുള്ള എസ്റ്റിമേറ്റ് ആണ് നഗരസഭ കളക്ടർക്ക് സമർപ്പിച്ചിട്ടുള്ളത്. ദേശീയപാത അതോറിറ്റി ഫണ്ട് അനുവദിക്കുകയാണെങ്കിൽ പണി വേഗത്തിൽ നടക്കും. ഇതോടൊപ്പം തന്നെ മഴവെള്ള കുത്തൊഴുക്കിൽ നശിച്ച നമ്മൾ റോഡ് നവീകരണത്തിനുൾപ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്. നമ്മൾ റോഡ് പ്രവർത്തി ഉടൻ നടക്കും.