പരപ്പനങ്ങാടി റോഡിലെ സീബ്രയെ കണ്ടവരുണ്ടോ?

പരപ്പനങ്ങാടി ടൗണിലെ പയനിങ്ങൽ ജംഗ്ഷൻ സീബ്രാലൈൻ മാഞ്ഞ നിലയിൽ.


പരപ്പനങ്ങാടി റോഡിലെ സീബ്രയെ കണ്ടവരുണ്ടോ?

റിപ്പോർട്ട്: അബ്ദുറഹീം പൂക്കത്ത്.

പരപ്പനങ്ങാടി • സീബ്രാലൈനു
കൾ മാഞ്ഞതിനാൽ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ട് കാൽനട യാത്രക്കാർ. തിരൂർ- കടലുണ്ടി റോഡിൽ മിക്കയിടത്തും സീബ്രാ ലൈൻ മാഞ്ഞു പോയിരിക്കുകയാണ്.

പരപ്പനങ്ങാടി ബി എം സ്കൂൾ പരിസരം, പരപ്പനങ്ങാടി ടൗൺ, നഹാസ് ഹോസ്പിറ്റലിൽ തുടങ്ങിയ ഭാഗങ്ങളിലാണ് സീബ്രാ ലൈനുകൾ മാഞ്ഞത്. ചില സ്‌ഥലങ്ങളിൽ പകുതി മാത്രമാണുള്ളത്.


പരപ്പനങ്ങാടി ടൗണുകളിൽ റോഡിനപ്പുറം കട ക്കാൻ വഴിയാത്രക്കാർ പ്രയാസ പ്പെടുകയാണ്. സീബ്രാ ലൈൻ എവിടെയെന്നറിയാതെ വഴിയാ ത്രക്കാരും സീബ്രാ ലൈനാണെ ന്നറിയാതെ ഡ്രൈവർമാരും ആശ യക്കുഴപ്പത്തിലാണ്. വയോധികരും സ്ത്രീകളും കുട്ടികളുമാണ് റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസപ്പെടുന്നത്.

ഇതിനുപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും വാഹനാപകട നിവാരണ സമിതി (മാപ്സ് ) മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് അസി: എൻജിനീയർക്ക് പരാതി നൽകി അടിയന്തരമായി സീബ്ര ലൈനുകൾ മാറ്റി വരക്കണമെന്ന് ആവശ്യപ്പെട്ടു.



Previous Post Next Post