അരിപ്പാറ നച്ചി മണ്ണിൽ റോഡ് അടിയന്തരമായി റീടാറിങ് നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ ഏഴാം വാർഡിലെ ദാറുൽഹുദാ നച്ചി മണ്ണിൽ അരി പാറ റോഡിൻറെ ശോചനീയാവസ്ഥ തെരഞ്ഞെടുപ്പിനു മുമ്പായി റോഡുകൾ റീടറിംഗ് നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ശ്രീ
ബൈജുനാഥ് ഉത്തരവിട്ടു.
റോഡിൻറെ പണി പൂർത്തിയാക്കി എന്ന് കാണിച്ചുകൊണ്ട് തിരുരങ്ങാടി നഗരസഭാ സെക്രട്ടറി നൽകിയ കത്ത് തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത് നിലവിൽ പണി പൂർത്തിയാക്കിയിട്ടുള്ളത് കരിപറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച് റോഡിന്റെ പകുതി ഭാഗം മാത്രമാണെന്നു കാണിച്ച് വില്ലേജ് ലൊക്കേഷൻ മാപ്പ് അടക്കം പരാതിക്കാർ ആക്ഷേപം ബോധിപ്പിച്ചിരുന്നു. പ്രസ്‌തുത റോഡിൻ്റെ യഥാർത്ഥ ഉപയോഗം എന്ന് പറയുന്നത് ചെമ്മാട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കരിപറമ്പിൽ നിന്നും അരിപ്പാറ വഴി നെച്ചിമണ്ണിൽ ഭാഗത്തേക്ക് (കോഴിക്കോട് റോഡിലേക്ക്) വരുന്ന ഭാഗത്ത് ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റിയുടെ പുറകുവശം വരെയാണന്നും എന്നാൽ ഈ ഭാഗത്ത് പ്രവർത്തി നടത്തിയിട്ടില്ലെന്നും റോഡ് മുഴുവനും റീടാറിങ് നടത്താതെ സാധാരണക്കാരായ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും സമാധാനത്തോടെയുള്ള ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ നിഷേധിച്ചതുകൊണ്ടാണ് ഈ പരാതി നൽകേണ്ടി വന്നതെന്നും തിരുരങ്ങാടി നഗരസഭ പത്തു കോടിയിലധികം മിച്ച ബജറ്റുള്ള നഗരസഭയും മറ്റു പ്രദേശങ്ങളെക്കാൾ കുടുതൽ ജനസംഖ്യാനുപാതികം കൂടിയതുമാണെന്നും അനിവാര്യ ചുമതലകൾ നടപ്പിലാക്കുന്നതിൽ നഗരസഭ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നും മനപ്പൂർവമായ അനാസ്‌ഥയാണ് ഉണ്ടായിട്ടുള്ളതെന്നതും ഈ പരാതിക്കു കാരണമാണെന്നും കൂടാതെ തിരൂരങ്ങാടി നഗരസഭയിലെ 39 വാർഡുകളിൽ 80% വാർഡുകളിലെയും റോഡുകളിലെയും ശോചനിയാവസ്‌ഥയിലാണെന്നും ആയതിനാൽഭരണഘടന അനുവദിക്കുന്ന സമാധാനത്തോടെയുള്ള ജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥരുടെ നിഷേധാത്മകവുമായ നിലപാടുകൾക്കെതിരെ കമ്മീഷൻ ഇടപെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പരാതിയിൽ ബോധിപ്പിച്ചിട്ടുള്ളതാണ്
കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരനെയും തിരൂരങ്ങാടി നഗരസഭഉദ്യോഗസ്ഥരെയും കമ്മീഷൻ നേരിൽ കേട്ടു. പരാതിയിൽ പരാമർശിച്ച റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കിയിട്ടില്ലെന്നും ആയതിൻ്റെ ഒരു ഭാഗം മാത്രം പ്രവർത്തി നടത്തിയ ശേഷമാണ് നഗരസഭ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്നും റോഡ് പൂർണ്ണമായും ഗതാഗതയോഗ്യ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഗതാഗത യോഗ്യമാക്കാത്തതു സുഗമാ മായ വാഹനഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നുണ്ടെന്നും കമ്മിഷന് ബോധ്യപ്പെട്ടു ഇക്കാര്യം നഗരസഭ ഉദ്യോഗസ്ഥരും ശരിവെക്കുകയും റോഡിൻ്റെ ബാക്കി ഭാഗം പ്രവർത്തി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്‌തു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ അടുത്തു വരികയാണെന്നും
ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്നാൽ ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തിയാവാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുന്നതല്ലെന്നും പരാതിക്കാരൻ ബോധിപ്പിച്ചു ഇലക്ഷൻ പ്രഖ്യാപിക്കുന്നതിനു മുമ്പായി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിന് കമ്മീഷൻ നഗരസഭ ഓവർസീയർക്ക് നിർദ്ദേശം നൽകി
മേൽ സാഹചര്യത്തിൽ പരാതിക്കാസ്‌പദമായ റോഡിനെ പൂർണ്ണമായ തോതിൽ നിർമാണം നടത്തണമെന്നും എടുത്തു നടപടികൾ രണ്ടുമാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും വിധിപ്രസ്താവിച്ചുകൊണ്ട് കമ്മീഷൻ സാമൂഹ്യപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ,മൈ ചെമ്മാട് വാട്സ് ആപ് സെക്രട്ടറിയും ഒരുമ റസിഡൻസ് അസോസിയേഷൻ ട്രഷർ കൂടിയായ സിദ്ദീഖ് പറമ്പിൽ എന്നിവരുടെ പരാതിയിലാണ് കമ്മീഷൻ ഉത്തരവിട്ടത്