ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണാനില്ല

ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണാനില്ല



MVD

തിരുവനന്തപുരം– ഒന്നരലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. ഇതോടെ ലൈസന്‍സ് പുതുക്കാനും പകര്‍പ്പെടുക്കാനും പറ്റാത്ത അവസ്ഥയിലാണ് അപേക്ഷകര്‍. 2020ല്‍ പുതുക്കിയതും വിതരണം ചെയ്തതുമായ ഡ്രൈവിങ് ലൈസന്‍സുകളാണ് അപ്രത്യക്ഷമായത്.

മുന്‍പ് ഉപയോഗിച്ചിരുന്ന ‘സ്മാര്‍ട്ട് മൂവ്’ എന്ന സോഫ്റ്റ്‌വേറില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോള്‍ ലൈസന്‍സ് വിവരങ്ങള്‍ കൈമാറുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് സംഭവിച്ച ഗുരുതര പിഴവാണിത്. ഇപ്പോള്‍ സാരഥി വെബ്‌സൈറ്റിലും അസല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അസല്‍ ഹാജരാക്കിയാലും മറ്റു സംസ്ഥാനങ്ങളില്‍ അംഗീകരിക്കാതെ പിഴച്ചുമത്തുന്നുണ്ട്.

പല സംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാല്‍ അസല്‍ സ്വീകരിക്കുന്നില്ല. 2020ലെ ലൈസന്‍സുകള്‍ വെബ്‌സൈറ്റുകളില്‍ ലഭ്യവുമല്ല. 2020ല്‍ പുതുക്കിയ ലൈസന്‍സുകളുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഇത് പുതുക്കാനെത്തിയപ്പോഴാണ് ലൈസന്‍സ് വിവരങ്ങള്‍ സാരഥി വെബ്‌സൈറ്റില്‍ ഇല്ലെന്ന് അറിയുന്നത്. നിലവില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴവ് ലൈസന്‍സ് പുതുക്കേണ്ട ആവശ്യക്കാര്‍ പ്രത്യേക അപേക്ഷ നല്‍കി പരിഹരിക്കേണ്ട ഗതികേടാണ്.

Previous Post Next Post