കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിൽ ഉണ്ടായ വൻതീപിടിത്തം മൂന്ന് മണിക്കൂറിനു ശേഷവും നിയന്ത്രണവിധേയമാക്കാനായില്ല. വൈകിട്ട് 5.30ഓടെ ആരംഭിച്ച തീപിടിത്തതിൽ ഇതിനോടകം വസ്ത്ര ഗോഡൗണുകളും മറ്റ് കടകളും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. തീ ഉയർന്ന നിലകളിലേക്കും പടരുന്നതോടെ ഭീതിയിലാണ് പ്രദേശവാസികൾ.
ഫയർ ഫോഴ്സ് ഡിജിപി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും കോഴിക്കോട് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൽ തീ വ്യാപകമായി ആളിക്കത്തുന്ന സാഹചര്യത്തിൽ അകത്തേക്ക് കടക്കാൻ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടായതും തീയണയ്ക്കുന്നതിൽ താമസം വരാൻ കാരണമാവുകയായിരുന്നു. ജനൽ ചില്ലകളും മേൽക്കൂരയും ജെസിബി ഉപയോഗിച്ച് തകർത്ത് അകത്തേക്ക് വെള്ളമൊഴിച്ച് തീ നിയന്ത്രിക്കാനാണ് ശ്രമം.
അധികാരികളുടെയും ആശുപത്രി സംവിധാനങ്ങളുടെയും പ്രതികരണം:
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രിയിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അറിയിച്ചു.
ബസുകൾ സമീപ ബസ് സ്റ്റാൻഡിൽ നിന്നും മാറ്റി.
ആളുകളെ ഉടൻ ഒഴിപ്പിച്ചതുമാണ് വലിയ അപകടം ഒഴിവാക്കിയത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആദ്യം തീ പിടിച്ചത് ഒരു മെഡിക്കൽ സ്റ്റോറിലാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പിന്നീട് കടകൾക്കും വസ്ത്ര ഗോഡൗണുകൾക്കും തീ പടർന്നതായി കണ്ടെത്തി.
പൂർണമായി കത്തി നശിച്ച സ്ഥാപനങ്ങൾ:
കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് ഉൾപ്പെടെ നിരവധി കടകൾ.
മുൻകരുതലുകൾ ശക്തിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തീ അണക്കാനുള്ള പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.