കരുമ്പില്‍ ചുള്ളിപ്പാറ റോഡ് മുഖഛായ മാറുന്നു.
ആദ്യ ഘട്ട സമര്‍പ്പണം 2025 ഏപ്രില്‍ 15 ചൊവ്വ വൈകു: 5 മണിക്ക്.
കരുമ്പില്‍ ചുള്ളിപ്പാറ റോഡ് മുഖഛായ മാറുന്നു. തിരൂരങ്ങാടി നഗരസഭ ഭരണസമിതി 2024-25 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച നവീകരണപദ്ധതിയില്‍ കരുമ്പില്‍ മുതല്‍ സമൂസക്കുളം മേഖല വരെയുള്ള റീടാറിംഗ് ആണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. ആദ്യ ഘട്ട സമര്‍പ്പണം നാളെ ചൊവ്വ 2025 ഏപ്രില്‍ 15 ചൊവ്വ വൈകു: 5 മണിക്ക് കരുമ്പിൽ ടൗണിൽ നഗരസഭ ചെയര്‍മാന്‍ ശ്രീ കെ.പി മുഹമ്മദ് കുട്ടി നിര്‍വഹിക്കും.
രണ്ടാം ഘട്ടമായി തദ്ദേശ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമൂസക്കുളം മുതല്‍ ചുള്ളിപ്പാറ വരെയുള്ള റോഡ് നവീകരണം ഉടന്‍ തുടങ്ങും. നഗരസഭ പദ്ധതിയില്‍ ചുള്ളിപ്പാറ കയറ്റത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തിയും അടുത്ത ദിവസം തുടങ്ങും. നിരവധി വാഹനങ്ങള്‍ ഗതാഗതം നടത്തുന്ന കരുമ്പില്‍ - ചുള്ളിപ്പാറ റോഡിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുക. നവീകരണത്തിൻ്റെആദ്യഘട്ട സമർപ്പണത്തിന് കൃത്യസമയത്ത് പ്രദേശത്തെ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് തിരൂരങ്ങാടി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാല്‍ കല്ലുങ്ങൽ അറിയിച്ചു.