എൻ എഫ് പി ആർ ഇടപെടൽ എകയായ പള്ളിമക്ക് വെള്ളമെത്തി

വേങ്ങര | വേങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിരതാമസമായ  പള്ളീമ എന്ന വിധവയും രോഗിയുമായ ആൺമക്കൾ ഇല്ലാത്തതും യാതൊരു വരുമാനവും ഇല്ലാത്തതും പെയിൻ പാലിയേറ്റീവ് ചികിത്സയിൽ കഴിയുന്നതും ആരാലും സഹായമില്ലാതെ വാർഡിലെ തന്നെ ഏറ്റവും ചെറിയ  കൊച്ചുവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായി കിടപ്പിലായ പള്ളിമ എന്ന വൃദ്ധയായ സ്ത്രീക്ക് വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് എക്സിക്യൂട്ടീവ് മെമ്പർ എ പി അബൂബക്കർ വേങ്ങര എന്നിവരുടെ നേതൃത്വത്തിൽ ലോക വയോജന ദിനത്തിൽ വീട് സന്ദർശിക്കുകയും പഞ്ചായത്ത് / ജലനിധി അധികൃതർക്ക് പരാതി നൽകുകയും നിരന്തരമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു  ഇന്ന് പള്ളിമയുടെ വീട്ടിൽ വെള്ളം എത്തിച്ചു കൊണ്ട് പഞ്ചായത്ത് അധികൃതർ പള്ളി മയുടെ ദുരിതത്തിന് അറുതി വരുത്തി.

  അടിയന്തര ഇടപെടൽ നടത്തിയ വേങ്ങര പഞ്ചായത്ത് അധികൃതർക്ക് എൻ എഫ് പി ആർ ഭാരവാഹികൾ നന്ദി അറിയിക്കുകയും ചെയ്തു

Previous Post Next Post
WhatsApp