കണ്ണമംഗലത്ത് നിന്ന് എക്സൈസ് 4.6 കിലോഗ്രാം കഞ്ചാവ് പിടികൂടി. യുവാവ് അറസ്റ്റിൽ




കണ്ണമംഗലത്ത് നിന്ന് എക്സൈസ് 4.6 കിലോഗ്രാം കഞ്ചാവ് പിടികൂടി. യുവാവ് അറസ്റ്റിൽ

     തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസ് കണ്ണമംഗലത്ത് നടത്തിയ പരിശോധനയിൽ 4.6 കിലോഗ്രാം കഞ്ചാവുമയി തിരുരങ്ങാടി താലൂക്ക് കണ്ണമഗലം അംശം എടക്കപറമ്പ് ദേശത്ത് അത്തംപുറം വീട്ടിൽ അബ്ദു റഹീം (വയസ്സ് 49/23) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനികളിൽ ഒരാളാണ് പിടിയിലായ അബ്ദുൽ റഹീം. ഇയാൾ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരിൽ നിന്നും തേനിയിൽ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. ഇയാളുടെ കൂട്ടാളികൾക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാർ ഉടൻ പിടിയിലാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിത് കെഎസ്, പ്രിവന്റ്റ്റീവ് ഓഫീസർ ലതീഷ് പി, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, ദിദിൻ, അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post
WhatsApp