ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസും, നവംബര്‍ 25 ന് കോഴിക്കോട്ട് റാലി നടത്താന്‍ തീരുമാനം


ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസും, നവംബര്‍ 25 ന് കോഴിക്കോട്ട് റാലി നടത്താന്‍ തീരുമാനം

തിരുവനന്തപുരം - മുസ്‌ലീം ലീഗിനും സി പി എമ്മിനും പിന്നാലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസും. നവംബര്‍ 25 ന് കോഴിക്കോട്ടാണ് ഐക്യദാര്‍ഢ്യ റാലി. കോണ്‍ഗ്രസ് ഫലസ്തീനൊപ്പമല്ലെന്ന ആരോപണം മറികടക്കാനാണ് റാലി നടത്തുന്നത്. മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ കെ പി സി സി നേതൃത്വം നോട്ടീസ് നല്‍കിയതും പാര്‍ട്ടി അച്ചടക്ക സമിതി വിശദീകരണം ആവശ്യപ്പെട്ടതും കോണ്‍ഗ്രസ് ഫലസ്തീന് ഒപ്പമല്ലെന്ന് പ്രചാരണം ഉണ്ടാക്കിയിരുന്നു. ഇത് മറികടക്കനാണ് ഐക്യദാര്‍ഢ്യ റാലി.
Previous Post Next Post
WhatsApp