സാക്ഷരത ദിനാചരണവും അധ്യാപകരെ ആദരിക്കലും നടത്തി

 തിരൂരങ്ങാടി നഗരസഭ ചെയർമാൻ ലോക സാക്ഷരതാ ദിനാചരണവും ബോധവൽക്കരണ ക്ലാസും അധ്യാപകരെ ആദരിക്കലും നിർവഹിക്കുന്നു

സാക്ഷരത ദിനാചരണവും അധ്യാപകരെ ആദരിക്കലും നടത്തി

റിപ്പോർട്ട്: അബ്ദുൽ റഹീം പൂക്കത്ത് 

തിരൂരങ്ങാടി : ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി നഗരസഭ കരുമ്പിൽ തുടർവിദ്യാ കേന്ദ്രത്തിൽ ലോക സാക്ഷരതാ ദിനാചരണവും അധ്യാപകരെ ആദരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു 


പരിപാടി തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു കൊണ്ട് സെപ്റ്റംബർ എട്ടിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു ഹയർസെക്കൻഡറി തുല്യതാ അധ്യാപകനായ പച്ചായി മൊയ്തീൻകുട്ടി മാഷ് , മുൻ തിരൂരങ്ങാടി ബ്ലോക്ക് പ്രേരക് ശ്രീധരൻ മാഷ് എന്നിവരെ ആദരിക്കുകയും ചെയ്തു ചടങ്ങിൽ ഹബീബ പി പി സിഡിഎസ് മെമ്പർ അധ്യക്ഷതവഹിച്ചു ,പ്രേരക് കാർത്തിയനി എം സ്വാഗതവും , അബ്ദുൽ റഹീം പൂക്കത്ത്, സുബൈർ പി പി, ഷൈനി പട്ടാളത്തിൽ, ഹഫ്സ കെ പി (പി എൽ വി)മൃദുല കെ പി കമ്മ്യൂണിറ്റി കൗൺസിലർ, റംലാബി പി , മുബഷിറ പി കെ,സമീറ സി എച്ച്, സമീറ പി കെ നന്ദിയും പറഞ്ഞു


Previous Post Next Post