മലപ്പുറം- പ്രൊഫ. വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുക, ബാച്ച് അനുവദിച്ച് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കുക, മലബാര്‍ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരത്തിന്റെ രണ്ടാം ഘട്ടമായിട്ടാണ് നാളെ മലബാര്‍ സ്തംഭന സമരം നടത്തുന്നത്. ജില്ലയില്‍ നിയോജക മണ്ഡലം തലത്തില്‍ പ്രധാന ദേശീയ പാതകളാണ് ഉപരോധിക്കുന്നത്. ജില്ലാതല ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ മലപ്പുറം മണ്ഡലത്തിലെ കോട്ടപ്പടി ടൗണില്‍ നിര്‍വഹിക്കും. വിവിധ മണ്ഡലങ്ങളായ നിലമ്പൂരില്‍ നിലമ്പൂര്‍ ടൗണിലും വണ്ടൂരില്‍ വണ്ടൂര്‍ ടൗണിലും ഏറനാട്ടില്‍ അരീക്കോടും, മഞ്ചേരിയില്‍ മഞ്ചേരി ടൗണിലും, മങ്കടയില്‍ പനങ്ങാങ്ങരയിലും, പെരിന്തല്‍മണ്ണയില്‍ പെരിന്തല്‍മണ്ണ ടൗണിലും, കൊണ്ടോട്ടിയില്‍ കൊണ്ടോട്ടി ടൗണിലും, വള്ളിക്കുന്നില്‍ തലപ്പാറയിലും, തിരൂരങ്ങാടിയില്‍ കക്കാടും, വേങ്ങരയില്‍ കൂരിയാടും, കോട്ടക്കലില്‍ ചെങ്കുവെട്ടിയിലും തിരൂരില്‍ തിരൂര്‍ ടൗണിലും താനൂരില്‍ വൈലത്തൂരിലും തവനൂരില്‍ ആലത്തിയൂരിലും പൊന്നാനിയില്‍ ചമ്രവട്ടം ജംഗ്ഷനിലും നടക്കും.