ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതോടെ ചരിത്രമെഴുതി ഓസ്‌ട്രേലിയ. ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി. ഏകദിന ലോകകപ്പും, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ട്വന്റി 20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്നിവ സ്വന്തമാക്കുന്ന ഏക ടീമായി ഓസ്‌ട്രേലിയ.
1987ലും 1999ലും 2003ലും 2007ലും 2015ലും ഏകദിന ലോകകപ്പുകള്‍ നേടിയത്. 2006 ലും 2009ലും ചാമ്പ്യന്‍സ് ട്രോഫിയും 2021ല്‍ ട്വന്റി20 ലോകകപ്പും ഓസ്‌ട്രേലിയ കരസ്ഥമാക്കിയിരുന്നു. ഓവലില്‍ ഇന്ത്യയെ 209 റണ്‍സിന് പരജായപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്.
ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ആസ്‌ട്രേലിയ സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 2021 ഫൈനലില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.ഏകദിന ലോകകപ്പ് കിരീടം ഏറ്റവും കൂടുതല്‍ നേടിയ ടീം കൂടിയാണ് ഓസീസ്.
Cricket World Cup ✅ T20 World Cup ✅ Champions Trophy ✅ World Test Championship ✅ The all-conquering Australia have now won every ICC Men's Trophy 🏆
Posted by ICC - International Cricket Council on Sunday, 11 June 2023