മൂന്നു ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടം, ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറി


മൂന്നു ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടം, ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറി

മരണ സംഖ്യ 207 ആയി എന്ന് ഒറീസ ചീഫ് സെക്രട്ടറി .
900-ലേറെ പേർക്ക് പരിക്ക്.


ഭുവനേശ്വര്‍- ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ വന്‍ ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത് 207 പേരാണ്. പരുക്കേറ്റവരുടെ എണ്ണം 900ലേറെ വരും. ഒരേ സമയത്ത് മൂന്നു ട്രെയിനുകളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍ - ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ഗുഡ്‌സ് ട്രെയിനും അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.20നാണ് ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പലരുടേയും കൈകാലുകള്‍ ചിതറിത്തെറിച്ചു.

ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ബഹാനഗാ ബസാര്‍ സ്‌റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ -ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസ് സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.

അപകടത്തെ തുടര്‍ന്ന് 300-400 ആളുകളാണ് ട്രാക്കില്‍ കുടുങ്ങിയത്. നാട്ടുകാരും പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ളവര്‍ വളരെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്. ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ത്തന്നെ പലരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Previous Post Next Post
WhatsApp