നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍ സിപി ഹബീബ ബഷീര്‍. അസി എഞ്ചിനിയര്‍ ഇഎസ് ഭഗീരഥി, എന്നിവരുടെ നേതൃത്വത്തില്‍ കുളം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് നടപടികള്‍ തയ്യാറാക്കുന്നു.
അമൃത് മിഷന്‍ പദ്ധതി
പുളിഞ്ഞിലത്ത് നീന്തല്‍കുളം നിര്‍മിക്കുന്നതിനു
ടെണ്ടര്‍ ക്ഷണിച്ചു
തിരൂരങ്ങാടി: അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുളിഞ്ഞിലത്ത് നീന്തല്‍കുളം നിര്‍മിക്കുന്നു. 42 ലക്ഷം രൂപ ചെലവില്‍ പൊതുകുളം നിര്‍മിക്കുന്നതിനു ടെണ്ടര്‍ ക്ഷണിച്ചു. പുളിഞ്ഞിലത്ത് ഏറെ കാലത്തെ ആവശ്യമാണിത്. നഗരസഭയുടെ ഉടമസ്ഥയിലുള്ളതാണ് ഈ കുളം. നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു കുളം നിര്‍മാണം. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് ആശ്വാസമാണിത്. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. കുളങ്ങള്‍ക്ക് അംഗീകാരമായത് കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സിപി ഹബീബ ബഷീര്‍. അസി എഞ്ചിനിയര്‍ ഇഎസ് ഭഗീരഥി, ഓവര്‍സിയര്‍ ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ കുളം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് നടപടികള്‍ തയ്യാറാക്കി. കുളത്തിന്റെ ഡി.പി.ആറിനു നേരത്തെ അമൃത് മിഷന്‍ സംസ്ഥാന സാങ്കേതിക സമിതി യോഗം നല്‍കിയിരുന്നു. തുടര്‍ന്ന് സാങ്കേതികാനുമതി ലഭ്യമാക്കുകയായിരുന്നു.