യാത്രക്കിടെ യുവാവ് യുവതിയെ കുത്തി ;സ്വയം കഴുത്തറുത്ത് യുവാവ്.


യാത്രക്കിടെ യുവാവ് യുവതിയെ കുത്തി സ്വയം കഴുത്തറുത്ത് യുവാവ്


മലപ്പുറം | തിരൂരങ്ങാടി  
മൂന്നാർ ബാംഗളുരു ബസ്സിൽ യാത്രക്കാരൻ യുവതിയെ കുത്തി. കുത്തിയ ആൾ സ്വയം കഴുത്തറുത്തു. പരിക്കേറ്റ യുവതിയെയും കുത്തിയ ആളെയും തിരൂരങ്ങാടിയിലെ സ്വകാര്യ  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ബസ് വെന്നിയൂരില്‍ എത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്ദ രണ്ടു പേരുടെയും നില ഗുരുതരം ആണ് എന്നാണ് ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്ന വിവരം..
സ്വായം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ആക്രമിച്ച യുവാവ് സ്വയം കഴുത്തറുത്തു

തിരൂരങ്ങാടി: മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂർ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനിൽ (25) വയനാട് മൂലങ്കാവ്‌ സ്വദേശിയാണ്.

മലപ്പുറംജില്ലയിലെ വെന്നിയൂരിൽവെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേർന്ന് ആദ്യം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലേക്കു കൊണ്ടുപോയി. അബോധാവസ്ഥയിലായ യുവാവിന്റെ നില അതിഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്കു മാറ്റി. ഗൂഡല്ലൂർ സ്വദേശിയായ സീത ആലുവയിൽ ഹോം നഴ്സാണെന്നറിയുന്നു. ഇവർ അങ്കമാലി ഭാഗത്തുനിന്ന് ബസിൽ കയറിയതായാണ് സൂചന. യുവാവ് മലപ്പുറം ജില്ലയിൽനിന്നാണ് ബസിൽ കയറിയതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. ബസ് ഇടയ്ക്കുവെച്ച് ഭക്ഷണംകഴിക്കാനായി നിർത്തിയശേഷം പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്തു കുത്തിയശേഷം യുവാവ് ബസിന്റെ പിന്നിലേക്കുപോയി ആ കത്തികൊണ്ട്‌ സ്വയം കഴുത്തറുക്കുകയായിരുന്നു.

Previous Post Next Post
WhatsApp