റിയാദിൽ റൂമിൽ അഗ്നിബാധ: 4 മലയാളികളടക്കം 6 ഇന്ത്യക്കാർ മരണപ്പെട്ടു
റിയാദ്- റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ നാലു മലയാളികളടക്കം ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഇന്നലെ രാത്രി ഒന്നരക്കാണ് സംഭവം ഉണ്ടായത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും. ഇന്നലെയാണ് ഇവരില്‍ മൂന്നു പേര്‍ക്ക് താമസരേഖയായ ഇഖാമ ലഭിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്.