കാണാതായ പെൺകുട്ടിയെ തേടിയെത്തിയ മാതാപിതാക്കളെയും ബന്ധുക്കളേയും പോലീസ് വളപ്പിൽ മർദ്ധനത്തിനിരയാക്കിയെന്ന് പരാതി


കാണാതായ പെൺകുട്ടിയെ തേടിയെത്തിയ മാതാപിതാക്കളെയും ബന്ധുക്കളേയും പോലീസ് വളപ്പിൽ മർദ്ധനത്തിനിരയാക്കിയെന്ന് പരാതി

റിപ്പോർട്ട്: ഹമീദ് പരപ്പനങ്ങാടി

തേഞ്ഞിപ്പലം : മൂന്ന് ദിവസം മുൻപ് പുത്തൂർ പള്ളിക്കലിൽ നിന്ന് കാണാതായ പെൺകുട്ടിയെ തേടിയെത്തിയ മാതാപിതാക്കളെയും , ബന്ധുക്കളേയും പോലീസ് മർധിച്ചതായി പരാതി.


മൂന്ന് ദിവസം മുന്നെ പുത്തൂർ പള്ളിക്കലിൽ നിന്ന് 18 വയസ്സുള്ള ഷബ്ന ഷെറിനെന്ന പെൺകുട്ടിയെ കാണാനില്ലന്ന് കാണിച്ച് പിതാവ് തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയിരുന്നു.

ഇന്ന് (വ്യാഴം) രാവിലെ തേഞ്ഞിപ്പലം സ്റ്റേഷനിൽ നിന്ന് ബന്ധുക്കളോട് കുട്ടിയെ കണ്ടത്തിയെന്നും 2 മണിക്ക് സ്റ്റേഷനിലെത്താനും പറയുകയായിരുന്നു.


പെരുവള്ളൂർ കാടപ്പടിയിലെ വിഷ്ണുവെന്ന ചെറുപ്പക്കാരന്റെ കൂടെയാണ് കുട്ടിയെ കണ്ടത്തിയത്. 

ഇയാൾ സംഘ്പരിവാർ പ്രവർത്തകനാണന്ന് പറയപെടുന്നു.


പിന്നീട് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ വൈകുന്നേരം വരെ കാത്തിരിന്നിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് അന്യേഷിച്ച ബന്ധുക്കളോട് മോശമായി നിലയിലാണ് പോലീസ് പെരുമാറിയതത്രെ.

വൈകുന്നേരത്തോട് പ്രദേശത്തെ സംഘ്പരിവാർ സംരക്ഷണത്തിൽ വന്ന യുവാവിന്റെ കൂടെ എത്തിയ യുവതിയോട് സംസാരിക്കാൻ പോലും അനുവദിക്കാതെ ബന്ധുക്കളെ തടഞ്ഞതായി പറയുന്നു. 



പിന്നീട് ഇന്ന് വൈകീട്ട് 6 മണിയോടെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി ആദ്യം ബന്ധുക്കളുടെ കൂടെ പോവാൻ തയ്യാറായി.

എന്നാൽ കോടതി വളപ്പിൽ വെച്ച് പെൺകുട്ടിയുടെ കൈപിടിച്ച് വിഷ്ണുവെന്ന യുവാവ് ആത്മാഹത്യ ഭീഷണി മുഴക്കിയെന്നും ഭയന്ന പെൺകുട്ടി വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നിലെത്തി നിലപാട് മാറ്റിയെന്നും പറയുന്നു.

ഇതോടെ ഇരുഭാഗത്ത് നിന്നും വന്നവർ തർക്കമായതായി പറയുന്നു.


പിന്നീട് കൂടെ വന്ന തേഞ്ഞിപ്പലം പോലീസ് തൊട്ടടുത്ത പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ യുവതിയും , യുവാവിനേയും എത്തിച്ചു.

പെൺകുട്ടിയുമായി പോയവരുടെ കൂടെ പോലീസ് സ്റ്റേഷനിൽ കരഞ്ഞ് നിലവിളിച്ചെത്തിയ ഉമ്മയേയും, ബന്ധുക്കളേയും പോലീസ് തടഞ്ഞത്രെ.

കമിതാക്കളെ പുറത്തേക്ക് കൊണ്ട് പോകുന്നതിനിടെ കാണാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാവിനേയും ഇവരുടെ സഹോദരിയേയും, പിതാവിനേയും, ബന്ധുക്കളേയും പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് പുരുഷ പോലീസുകാർ മർധിക്കുകയായിരുന്നെന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സക്കെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

ഇവരുടെ ദേഹമാസകലം ലാത്തിയടിയേറ്റ പാടുണ്ട്.

പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് ബന്ധുക്കളെ സംഘ്പരിവാർ പ്രവർത്തകർ ഭീഷണി പെടുത്തിയതായും ഇവർ പറയുന്നുണ്ട്.
Previous Post Next Post
WhatsApp