വയനാട് | മുട്ടില്‍ വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും, കാക്കവയല്‍ കൈപ്പാടംകുന്ന് കൊട്ടോട്ടി പറമ്പില്‍ പ്രവീണ്‍ (33) ആണ് മരിച്ചത്.. പ്രവീണ്‍ പ്രഭാതസവാരി നടത്തുന്നതിനിടെയായിരുന്നു അപകടം.
കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പ്രവീണിനെ തട്ടിയ ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ പ്രവീണിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അശ്വതിയാണ് പ്രവീണിന്റെ ഭാര്യ. ഒരു വയസുള്ള കുട്ടിയുമുണ്ട്.
