തിരൂരങ്ങാടി | മലപ്പുറം ജില്ലയിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിപുലീകരിക്കണമെന്നും തിരൂരങ്ങാടി ചെമ്മാട് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി(MAPS)യുടെ നേതൃത്വത്തിൽ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയും
കെ, എസ്, ആർ, എ , വൈസ് ചെയർമാനുമായ ശ്രി മുഹമ്മദ് റിയാസിന്ന് നിവേദനം നൽകി.
മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, അഷ്റഫ് മനരിക്കൽ,അബ്ദുൽ സലാം ഹാജി മച്ചിങ്ങൽ എന്നിവരുടെനേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മലപ്പുറം അസിസ്റ്റൻറ് ഡിസ്ട്രിക് കലക്ടർ, മലപ്പുറം ആർ ടി ഒ , മലപ്പുറം എൻഫോഴ്സ്മെൻറ് ആർ ടി ഒ, , തിരൂരങ്ങാടി ആർ ടി ഒ , തിരൂരങ്ങാടി തഹസിൽദാർ എന്നിവർക്ക് നൽകിയ പരാതിയുടെ പകർപ്പുകളും മന്ത്രിക്ക് കൈമാറി.
മലപ്പുറം ജില്ലയിൽ അപകടങ്ങൾവർദ്ധിച്ചു വരുന്ന സഹചര്യത്തിൽ ജില്ലയിൽ റോഡ് സുരക്ഷ മാനദണ്ഡങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ച് വിപുലികരിക്കണമെന്നും ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു . കെ , എസ് , ആർ, എ, യോഗത്തിൽ വിഷയം ഉന്നയിക്കാമെന്നും വേണ്ട നടപടികൾ ഉന്നതരുമായി കൂടിയാലോചിച്ച് സ്വീകരിക്കാമെന്നും മന്ത്രി മാപ്സ് പ്രതിനിധികളെട് പറഞ്ഞു.