തിരൂരങ്ങാടി നഗരസഭയിലെ 'ഡിവിഷന്‍-21 സ്മാര്‍ട്ട്' ഉദ്ഘാടനം MLA കെ പി എ മജീദ് നിര്‍വഹിച്ചു

  തിരൂരങ്ങാടി | തിരൂരങ്ങാടി  നഗരസഭയിലെ ഡിവിഷന്‍-21  ഇനി വിരല്‍തുമ്പില്‍. സ്മാര്‍ട്ട് ഡിവിഷന്‍ കെ പി  എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ കൗണ്‍സിലറും തിരൂരങ്ങാടി നഗരസഭ
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ
ഇഖ്ബാല്‍ കല്ലുങ്ങല്‍
അധ്യക്ഷത വഹിച്ചു. വിരൽ തുമ്പിൽ വിവരങ്ങൾ ലഭിക്കുന്നത് ഏറെ ആശ്വാസമാണെന്ന് കെ.പി എ മജീദ് എം എൽ എ പറഞ്ഞു.
 നഗരസഭയുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച അറിയിപ്പ്   വെബ് സൈറ്റില്‍ ലഭിക്കും.  

വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഡിവിഷന്‍ വെബ് സൈറ്റിലൂടെ വേഗത്തില്‍ സാധ്യമാകും.   ജനന സര്‍ട്ടിഫിക്കറ്റ്, കെട്ടിടനികുതി. കെഎസ്ഇബി ബില്ല്. റേഷന്‍ കാര്‍ഡ്, ഇ ഡിസ്ട്രിക്ട്, കോവീഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. ഭൂനികുതി തുടങ്ങിയവ ഓണ്‍ലൈനിലൂടെ വെബ് സൈറ്റ് വഴി ലഭിക്കുന്നത് സൗകര്യപ്രദമാകും. ഡിവിഷനിലെ ജനങ്ങളിലേക്ക് വേഗത്തിൽ സന്ദേശമയയ്ക്കാനും ഈ ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്.

ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, വഹീദ ചെമ്പ, എം സുജിനി, അരിമ്പ്ര മുഹമ്മദലി, പി.കെ അസീസ്, പി.കെ മഹ്ബൂബ്, ആരിഫ വലിയാട്ട്, കെ, മൂസക്കോയ, കെ.കെ നയീം,സാദിഖ് ഒള്ളക്കൻ, കെ.എം മുഹമ്മദ്, ഒ.ബഷീർ അഹമ്മദ്,
സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി കെ, റസാഖ് മാസ്റ്റർ,  എം.ടി ഹംസ, ഒ കുഞ്ഞി മരക്കാർ, ഒ, മുഹ്സിൻ, മുബശ്ശിർ, പി.കെ അസറുദ്ദീൻ, ത്വയ്യിബ് അമ്പാടി,യു, ബീരാൻ കുട്ടി, ടി,റഹീസ്, സി.കെ മുനീർ, പ്രസാദ്, സി അബു, സംസാരിച്ചു
Previous Post Next Post
WhatsApp