കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ആവിക്കര സ്വദേശിനി മരിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു. പൂച്ചക്കാട്ട് താമസിക്കുന്ന ഷഹന (25)യാണ് മരിച്ചത്. ഭര്‍ത്താവ് പൂച്ചക്കാട്ടെ മുബീസ്(30), മക്കളായ അയൂബില്‍ അന്‍സാരി (രണ്ടര), മുഹമ്മദ് മാലിക്ക് അമീര്‍ (നാല്), ആറങ്ങാടിയിലെ ഷൗക്കത്തലിയുടെ ഭാര്യ നബീസ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മിംസില്‍ ചികില്‍സയിലാണ്.

 മലപ്പുറത്തു നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയ മൃതദ്ദേഹം ഹൊസ്ദുര്‍ഗ് എസ്.ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ ഷംസുദ്ദീന്റെയും ബീമയുടെയും മകളാണ് ഷഹന. സഹോദരങ്ങള്‍: ഷിഹാസ്, ഷിഫാന.

Previous Post Next Post
WhatsApp