തിരൂരങ്ങാടി താലൂക്ക് ആശുപത്രി നേത്രരോഗ വിദഗ്ദ്ധ ഡോ. നസീമ മുബാറക്ക് അന്തരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രി നേത്രരോഗ വിദഗ്ദ്ധ ഡോ. നസീമ മുബാറക്ക് അന്തരിച്ചു

ഓൺലൈൻ ഡെസ്ക് | 30-09-2026

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മുതിർന്ന ഓഫ്താൽമോളജിസ്റ്റും (നേത്രരോഗ വിദഗ്ദ്ധ) പുളിക്കൽ സ്വദേശിനിയുമായ ഡോ. എം. കെ. നസീമ മുബാറക്ക് (59) അന്തരിച്ചു.

വർഷങ്ങളായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്ന അവർ രോഗികളോടുള്ള സൗമ്യമായ പെരുമാറ്റത്തിലൂടെയും മികച്ച സേവനത്തിലൂടെയും ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയായിരുന്നു.

ഡോ. അബ്ദുള്ള മണിമയാണ് ഭർത്താവ്. മക്കൾ: ഡോ. അലീജ അഹമ്മദ് ബിലാൽ എം. എ., ഹന്ന അമീന എം. എ. പരേതയുടെ മയ്യിത്ത് നമസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 8 മണിക്ക് പുളിക്കൽ മഹല്ല് മുജാഹിദ് പള്ളിയിൽ നടക്കും.

English Summary: Dr. M. K. Naseema Mubarak (59), a senior ophthalmologist at Tirurangadi Taluk Hospital and a native of Pulikkal, passed away. She was highly regarded for her dedicated service and compassionate care towards patients. The funeral prayers will be held on Thursday at 8 AM at Pulikkal Mahal Mujahid Mosque.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp