| എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ നിസാർ റോഡ് സുരക്ഷ ക്ലാസ് എടുക്കുന്നു |
തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഓൺലൈൻ ഡെസ്ക് | 28-09-2026
തിരൂരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. നിസാർ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രത തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ബോധവൽക്കരണ ക്ലാസ് നടത്തി.
പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ഷർമിളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹഖ് പി.എം. അധ്യക്ഷത വഹിച്ചു. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, എം. കാർത്തിയാനി, പി.പി. സുബൈർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ രതീഷ്, നാസർ, ജസീറ, ഇസ്മായിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുകയും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ റോഡപകടങ്ങൾ കുറക്കുകയുമാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു. കഴിഞ്ഞ 34 വർഷത്തിലധികമായി മലപ്പുറം ജില്ലയിൽ വാഹന അപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മാപ്‌സ്.
ഫോട്ടോ: എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ നിസാർ റോഡ് സുരക്ഷ ക്ലാസ് എടുക്കുന്നു
English Summary: The Motor Accident Prevention Society (MAPS) Malappuram District Committee organized a road safety awareness class for students at Tirurangadi Govt. Higher Secondary School. Enforcement Motor Vehicle Inspector K. Nisar led the session, focusing on traffic rules and safety precautions. Headmistress Sharmili inaugurated the event.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838